ലോഡ്ജ് മുറിയില്‍ സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വയനാട് മണിച്ചിറയിലാണ് സംഭവം. പുല്‍പ്പള്ളി സ്വദേശി നിഖില്‍പ്രകാശ്, ശശിമല പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത എന്നിവരാണു മരിച്ചത്.
സുല്‍ത്താന്‍ ബത്തേരിക്കു സമീപം മണിച്ചിറയിലെ ലോഡ്ജില്‍ ചൊവ്വാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ബുധനാഴ്ച ഉച്ചയായിട്ടും രണ്ടു പേരെയും മുറിയുടെ പുറത്തേക്കു കണ്ടില്ല.
ഇതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നു പരിശോധിച്ചതോടെയാണ് രണ്ടു പേരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
സീലിങ് ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ തുണി കുരുക്കിയാണ് ഇരുവരും തൂങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]