

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഗുരുതരമാകുന്നു. കടക്കെണിയിൽ നിന്ന് കരകയറുന്നതിനായി ട്രഷറികളിൽ നിയന്ത്രണമേർപ്പെടുത്തി. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും. അതിന് മുകളിൽ ബില്ലുകൾക്ക് ടോക്കൺ ഏർപ്പെടുത്തി.
സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. നിത്യ ചെലവുകൾ നടക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. ഒക്ടോബർ 15 വരെയുള്ള ബില്ലുകൾ പരിധിയില്ലാതെ പാസാക്കിയതായി ട്രഷറി അറിയിച്ചു. അഞ്ച് ലക്ഷത്തിന് മുകളിൽ തുകയ്ക്കായിരുന്നു നേരത്തെ മുൻകൂർ അനുമതി വേണ്ടിയിരുന്നത്. കഴിഞ്ഞ് ഓഗസ്റ്റിലായിരുന്നു ഇത്.
സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടരുമ്പോഴും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂർത്തിന് യാതൊരു കുറവുമില്ലെന്നതാണ് വാസ്തവം. കേരളത്തിലെ ജനങ്ങളെ നേരിട്ടെത്തി കണ്ട് അവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ എന്ന പേരിൽ നടത്തുന്ന നവകേരള സദസ് പുരോഗമിക്കുകയാണ്. നാടുനീളെ പ്രതിഷേധം ഉയരുമ്പോഴും കണ്ടില്ലെന്ന നടിക്കുന്ന സമീപമാണ് മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും. സ്കൂൾ കുട്ടികളിൽ പോലും രാഷ്ട്രീയത്തിന്റെ വേരുകൾ കുത്തിനിറയ്ക്കുന്ന രീതിയിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു.