

പാരീസ് : അള്ളാഹു അക്ബർ മുഴക്കി യാത്രക്കാർക്ക് നേരെ ഭീഷണി ഉയർത്തിയ യുവതിയെ വെടിവച്ച് വീഴ്ത്തി പാരീസ് പോലീസ് . ഇന്ന് രാവിലെ പാരീസ് മെട്രോ സ്റ്റേഷനിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ സ്ത്രീ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നുവെന്ന് യാത്രക്കാർ പോലീസിനോട് പരാതിപ്പെട്ടിരുന്നു .
‘അള്ളാഹു അക്ബർ’ , ‘ദൈവം ഏറ്റവും വലിയവൻ’ എന്നും യുവതി അറബിയിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു . തുടർന്ന് പോലീസ് യുവതിയെ വെടിവച്ച് വീഴ്ത്തുകയായിരുനു.
“സ്വന്തം സുരക്ഷയെ ഭയന്ന്, പോലീസ് ഏജന്റുമാർ അവരുടെ ആയുധങ്ങൾ ഉപയോഗിച്ചു,” പോലീസ് വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. യുവതിയുടെ വയറിലൂടെ വെടിയുണ്ട തുളച്ചുകയറിയതായി അടിയന്തര വൈദ്യസഹായം നൽകിയ അഗ്നിശമനസേന അറിയിച്ചു. യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി
യുവതിയുടെ പെരുമാറ്റം വിചിത്രമാണെന്നും ഇസ്ലാമിസ്റ്റ് “തീവ്രവാദി” ആണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ മെട്രോ സ്റ്റേഷൻ ഒഴിപ്പിച്ചു.