
തേനി : സ്നേഹ ബന്ധത്തിന് എതിര് നിന്ന അച്ഛനെ ആൺസുഹൃത്തിൻ്റെ സഹായത്തോടെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പതിനാറുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിനെ വെട്ടിയ ആൺസുഹത്തുൾപ്പെടെ മൂന്ന് പേരെയും പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ തേനിയിലാണ് സംഭവം.
സംഭവത്തിൽ 16-കാരിയെയും കാമുകനായ എ. മുത്തുകാമാച്ചി(23) കൂട്ടാളികളായ ശെല്വകുമാര്(23) കണ്ണപ്പന്(21) എന്നിവരെയും പോലീസ് പിടികൂടിയത്. 16-കാരിയും കാമുകനും ചേര്‍ന്നാണ് പിതാവിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും ഇവരുടെ പ്രണയത്തെ എതിര്‍ത്തതാണ് ആക്രമണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
ഓഗസ്റ്റ് 26 ശനിയാഴ്ചയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 55-കാരനെ മുത്തുകാമാച്ചിയും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് ആക്രമിച്ചത്. ബൈക്ക് തടഞ്ഞുനിര്‍ത്തി 55-കാരനെ തള്ളിയിട്ടശേഷം അരിവാള്‍ കൊണ്ട് മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പിന്നീട് നാട്ടുകാരാണ് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അമ്മയുടെ വീട്ടിൽ നിന്നാണ് പെൺകുട്ടി സ്ക്കൂളിൽ പഠിച്ചിരുന്നത്. ഇതിനിടെ ഒ പന്നീർശെൽവത്തിൻ്റെ ബന്ധുലിൻ്റെ ഡ്രൈവറുമായി കുട്ടി ലോഹ്യത്തിലായി. സംഭവ മറിഞ്ഞ വേണുഗോപാൽ ബന്ധത്തെ എതിർത്തു. മുത്തുകാമാക്ഷിയോട് ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും ഇക്കാര്യത്തിൽ ഇടപെടണമെന്ന് വാഹന ഉടമയോടും ആവശ്യപ്പെട്ടു.
തയ്യാറാകാതെ വന്നതോടെ മുത്തു കാമാക്ഷിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. വേണുഗോപാൽ മകളെ തേനിയിൽ തനിക്കൊപ്പം നിർത്തി. ഇതോടെ അച്ഛനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തണമെന്ന് മുത്തു കാമാക്ഷിയോട് പല തവണ ആവശ്യപ്പെട്ടു. മുത്തു ഇതിനായി പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല.
ഒടുവിൽ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്താൻ മുത്തു കാമാക്ഷി തീരുമാനിച്ചു. വീട്ടിലേക്ക് വരുന്ന വഴിയിൽ കൃത്യം നടത്താൻ പറ്റിയ ആളില്ലാത്ത സ്ഥലം പറഞ്ഞു കൊടുത്തതും പെൺകുട്ടിയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]