സ്വന്തം ലേഖകൻ
പത്തനംതിട്ട: പ്രസവ ശസ്ത്രക്രിയകളുടെ മറവിൽ സംസ്ഥാനത്ത് സര്ക്കാര് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും രക്തം പുറത്തുനിന്നു വാങ്ങാന് ആശുപത്രി അധികൃതർ നിര്ബന്ധിക്കുന്നതായി ആക്ഷേപം.
ശസ്ത്രക്രിയയ്ക്ക് രക്തം ആവശ്യമായി വരുന്ന ഗര്ഭിണികള്ക്ക് സര്ക്കാര് ആശുപത്രികളില് ഇതു സൗജന്യമായി ലഭിക്കാന് സംവിധാനമുണ്ടെന്നതു മറച്ചുവച്ചു സ്വകാര്യ ബ്ലഡ് ബാങ്കുകളിലേക്കു പറഞ്ഞയ്ക്കുന്നുവെന്നാണ് പരാതി.
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില് രക്തബാങ്ക് ഇല്ലാത്തതിനാല് ഇവിടെ ശസ്ത്രക്രിയ വേണ്ടിവരുന്ന ഗര്ഭിണികള്ക്ക് പുറത്തുനിന്നു രക്തം ശേഖരിക്കുകയാണ് പതിവ്.
ക്രോസ്മാച്ചിംഗ് ഉള്പ്പെടെ 3,000 രൂപ ഇവര് സ്വകാര്യ സ്ഥാപനങ്ങള്ക്കു ഫീസായി നല്കേണ്ടിവരുന്നു. ഇതിന്റെ പകുതിയും കമ്മീഷനായി ആശുപത്രി അധികൃതർക്ക് ലഭിക്കും.
ചികിൽസയിൽ കഴിയുന്നവർക്ക് ആവശ്യമായി വരുന്ന രക്തം പത്തനംതിട്ട ജനറല് ആശുപത്രിയില് നിന്നു സൗജന്യമായി നല്കാന് വ്യവസ്ഥയുണ്ടെന്നിരിക്കേയാണ് പുറത്തുള്ള ഈ അനധികൃത കച്ചവടം. ഇതിനു പിന്നില് സര്ക്കാര് ആരോഗ്യമേഖലയിലെതന്നെ ചിലരുടെ ഒത്താശയുള്ളതായാണ് വിവരം.
The post പ്രസവ ശസ്ത്രക്രിയകളുടെ മറവിൽ രക്ത കച്ചവടം;സര്ക്കാര് ആശുപത്രികളിൽ നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]