
സ്വന്തം ലേഖകൻ
കൊച്ചി: സൈബർ ആക്രമണത്തിനെതിരെ നടൻ സുരാജ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. കാക്കനാട് പൊലീസിനാണ് പരാതി നൽകിയത്. ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായും വാട്സ് ആപ്പിലും ഭീഷണി മെസേജുകൾ അയച്ചതായും സുരാജ് പരാതിയിൽ പറയുന്നു.
ആലുവ സംഭവത്തിന് പിന്നാലെയാണ് തനിക്ക് നേരെ സൈബർ ആക്രമണം നടന്നത് എന്നാണ് നടന് പറയുന്നത്. മണിപ്പൂർ സംഭവത്തിൽ സുരാജ് ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. എന്നാല്‍ ആലുവ സംഭവത്തില്‍ വിഷയത്തിൽ നടൻ പ്രതികരിക്കാത്തതെന്ത് എന്ന് ചോദിച്ചാണ് ആക്രമണമുണ്ടായത് എന്ന് പരാതിയില്‍ പറയുന്നു. ഫോൺ ഓൺ ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് നടൻ പ്രതികരിച്ചു.
മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് സുരാജ് സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചത്. അപമാനത്താൽ തലകുനിഞ്ഞ് പോകുന്നുവെന്നും നീതി ലഭിക്കാൻ ഒട്ടും വൈകരുതെന്നും നടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു… അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ,’ എന്നാണ് സുരാജ് ഫേസ്ബുക്കിൽ കുറിച്ചത്.
The post വാട്ട്സ്ആപ്പ് കോളുകൾ വഴി വിദേശത്തുനിന്നടക്കം അസഭ്യവർഷവും കൊലവിളിയും നടത്തുന്നു; ആലുവ സംഭവത്തിന് പിന്നാലെ തനിക്ക് നേരെ സൈബർ ആക്രമണം; , പരാതിയുമായി സുരാജ് വെഞ്ഞാറമ്മൂട് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]