സ്വന്തം ലേഖകൻ
കോട്ടയം: ലോക്ക് ഡൗൺ സമയത്ത് ചാരായം വാറ്റി വിൽക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കോട്ടയം അഡീഷണൽ സെക്ഷൻസ് കോടതി വെറുതെ വിട്ടു.
തിരുവാർപ്പ് സ്വദേശി ജോസ് മോനായിയെയാണ് കോടതി വെറുതെ വിട്ടത്. 120 ലിറ്റർ കോടയും ഒന്നര ലിറ്റർ ചാരായവുമായി എക്സൈസ് ജോസിനെ പിടികൂടിയിരുന്നു.
അബ്കാരി നിയമപ്രകാരമെടുത്ത കേസിലാണ്
വിചാരണ നടത്തി ജോസ് നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിട്ടത് .
ജില്ലയിൽ ഏറ്റവുമധികം കോടയും മറ്റു ഉപാധികളും കണ്ടെടുന്ന കേസാണിത്. കോട്ടയം അഡീഷണൽ സെക്ഷൻസ് ജഡ്ജി സിന്ധു തങ്കമാണ് പ്രതിയെ വെറുതെ വിട്ടത്.
പ്രതി ഭാഗത്തുനിന്ന് 8 സാക്ഷികളും 12 രേഖകളും ഹാജരാക്കി. തെളിവുകളിലെ പോരായ്മ കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് വിവേക് മാത്യു വർക്കി കോടതിയിൽ ഹാജരായി.
The post ലോക്ക് ഡൗൺ സമയത്ത് ചാരായം വിൽക്കാൻ ശ്രമിച്ച കേസ്; പ്രതിയെ വെറുതെ വിട്ട് കോട്ടയം അഡീഷണൽ സെക്ഷൻസ് കോടതി ! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]