
പത്തു രൂപയുടെ പേരിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ അവസാനിച്ച ഞെട്ടലിലാണ് ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരി. ഇവിടെ കട നടത്തിയിരുന്ന ദളിത് വിഭാഗത്തില്‍പെട്ട മഹേഷ്ചന്ദ് ജാദവ് എന്നയാളാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. കടയുടെ പുറത്ത് വിശ്രമിക്കുമ്പോഴാണ് അക്രമി ഇയാള്‍ക്കു നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഗുല്‍ഫാം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗുല്ല ബഞ്ചാര എന്നയാള്‍ അറസ്റ്റിലായി.
മഹേഷ്ചന്ദ് തന്റെ കടയില്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം പെട്രോളും വില്‍പ്പന ചെയ്തിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കടയിലെത്തി പെട്രോള്‍ വാങ്ങി മടങ്ങവെ ഗുല്‍ഫാം നല്കിയ പണത്തിന്റെ ബാക്കിയായി മഹേഷ്ചന്ദ് നല്‍കിയതില്‍ പത്ത് രൂപ കുറവുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഗുല്‍ഫാം ബാക്കി തുക ആവശ്യപ്പെടുകയും പിന്നീട് ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ മഹേഷ്ചന്ദിനെ ഭീഷണിപ്പെടുത്തിയാണ് ഗുല്‍ഫാം കടയില്‍ നിന്ന് മടങ്ങിയത്. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]