
തിരുവനന്തപുരം: ഇളയ സഹോദരന്റെ വിവാഹം ആദ്യം നടത്തിയതിന്റെ വിരോധത്തിൽ അമ്മയേയും അമ്മൂമ്മയേയും ആക്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി വിഷ്ണുവിനെ(31)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ അമ്മ ബേബി ആദ്യം അനിയന്റെ വിവാഹം നടത്തിയതാണ് ആക്രമണത്തിന് കാരണം.
വീട്ടിൽ എത്തിയ വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇത് തടഞ്ഞ അമ്മൂമ്മ ഗോമതി(75)യെയും വിഷ്ണു ക്രൂരമായി മർദിച്ചു. തുടർന്ന് ഇയാൾ വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു.
വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. തുടർന്ന് കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ ഒളിവിലായിരുന്ന വിഷ്ണുവിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിക്ക് പറ്റിയ അമ്മയും അമ്മൂമ്മയും ചികിത്സയിലാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]