
ബാങ്ക് അക്കൗണ്ടില്‍ നിശ്ചിത കാലയളവില്‍ നടക്കുന്ന ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് ബാങ്ക് സ്റ്റേറ്റ്മെന്റില്‍ ഉണ്ടാുന്നത്. അക്കൗണ്ടിലെ ഇടപാടുകള്‍ ഭാവിയില്‍ പരിശോധിക്കാന്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സഹായിക്കും. ഉദാഹരണത്തിന് 2020 ജനുവരിയില്‍ പണം നിക്ഷേപിച്ച കാര്യം 2023 ല്‍ ഉറപ്പിക്കാന്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചാല്‍ മതി. എന്നാല്‍ എപ്പോഴെങ്കിലും പരിശോധിക്കാനുള്ളതല്ല അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. സാധാരണയായി മാസത്തില്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കണം. വലിയ തുകയുടെ ഇടപാട് നടത്തുന്നവരാണെങ്കില്‍ ഇടവേള കുറയ്ക്കുന്നതാണ് ഉചിതം. എന്തിനാണ് മാസത്തില്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നതെന്ന് നോക്കാം.
ഇടപാട് മനസിലിക്കാം
ചെലവഴിച്ച് കയ്യിലെ പണം തീരുമ്പോള്‍ പണം എവിടെ പോയെന്ന് ആലോചിക്കുന്ന സമയത്ത് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നത് ആശയകുഴപ്പം പരിഹരിക്കും. ബാങ്ക് സ്റ്റേറ്റ്മെന്റ് പതിവായി പരിശോധിക്കുന്നത് ഓരോ ഇടപാടും മനസിലിക്കാന്‍ സഹായിക്കും. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുമ്പോള്‍ ഭാവിയില്‍ ആവശ്യമാകുമെന്ന് കരുതുന ്ന ഇടപാടുകള്‍ക്കൊപ്പം കുറിപ്പും നല്‍കാം. ഉദാഹരണത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിന് വലിയ തുക ചെലവാക്കിയെങ്കില്‍ ഇതിനൊപ്പം കുറിപ്പ് കരുതുന്നത് ഭാവിയിലെ ആദായ നികുതി വകുപ്പ് ചോദ്യങ്ങളെ നേരിടാന്‍ സഹായിക്കും.
ബാങ്ക് ചാര്‍ജുകളെ മനസിലാക്കാം
ഇടപാടുകള്‍ക്ക് വ്യത്യസ്ത ചാര്‍ജുകള്‍ ബാങ്ക് ഈടാക്കുന്നുണ്ട്. ചെറിയ തുകകളായി പലരും അറിയാതെ തന്നെ ബാങ്ക് ചാര്‍ജുകള്‍ ഈടാക്കുന്നു. ഉദാഹരണമായി ബാങ്ക് സ്റ്റേറ്റ്മെന്റ് ലഭിക്കുന്നതിന്, ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക് ലഭിക്കുന്നതിന്, ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസ് തുടങ്ങിയ വിവിധ ചാര്‍ജുകള്‍ ബാങ്ക് ഈടാക്കും. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കാതെ ഇത്തരം ചാര്‍ജുകള്‍ മനസിലാക്കാന്‍ സാധിക്കില്ല. ബാങ്ക് അനവാശ്യമായി ഈടാക്കിയ ചാര്‍ജുകള്‍ക്കെതിരെ പരാതി നല്കാന് ഇതുവഴി സാധിക്കും.
തട്ടിപ്പുകള്‍ തടയാം
സാമ്പത്തിക തട്ടിപ്പുകള്‍ ധാരളം നടക്കുന്ന നാട്ടില്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നത് തട്ടിപ്പ് തടയാന്‍ സാധിക്കുന്നൊരു മാര്‍ഗമാണ്. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നത് വഴി സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് എളുപ്പം പരിശോധിക്കാം. അനധികൃതമായ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. ഇത്തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ സ്റ്റേറ്റ്മെന്റ് തെളിവായി കാണിച്ച് പരാതി നൽകാൻ സാധിക്കും.
ചെലുകളെ നേരിടാം
നല്ല വരുമാനമുണ്ടെങ്കിലു ചെലവുകളെ നേരിടാന്‍ സാധിക്കാത്തൊരാളാണെങ്കില് ഇതിന് പരിഹാരം കാണാനും ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നതിലൂടെ സാധിക്കും. ചെലവുകളെ തരം തിരിച്ച് ഇതില്‍ അനാവശ്യ ചെലവുകളെ എളുപ്പത്തില്‍ കണ്ടെത്താം. ഭാവിയില്‍ ഇത്തരം ചെലവുകള്‍ ഒഴിവാക്കാനും സാമ്പാദ്യ ശീലം ഉ.യര്‍ത്താനും സാധിക്കും. റസ്റ്റോറന്റ് ബില്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങിയ ചെലവുകളെ പ്രത്യേകം മാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ഇതുവഴി ചെലവ് കുറച്ചു കൊണ്ടു വരണം.
നിക്ഷേപങ്ങൾക്ക് ഗുണം ചെയ്യും
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരാണെങ്കിൽ മാസത്തിൽ ഓരോ അക്കൗണ്ടിലും എത്ര തുക സൂക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കാൻ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നതിലൂടെ മനസിലാക്കാൻ സാധിക്കും. ഉപയോഗിക്കാതെ കിടക്കുന്ന തുക ഉചിതമായ നിക്ഷേപങ്ങളിലേക്ക് മാറ്റി ഉയർന്ന വരുമാനം നേടാൻ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നതിലൂടെ സാധിക്കും. ദീർഘകാലാടിസ്ഥാനത്തിൽ സേവിംഗ്സ് അക്കൗണ്ടിലെ നിഷ്ക്രിയ ഫണ്ട് കണ്ടെത്തി നിക്ഷേപിക്കുന്നതിലൂടെ വലിയ സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ സഹായിക്കും.
എസ്എംഎസ് പരിശോധിക്കണം
ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പോലെ ബാങ്കുമായി ബന്ധപ്പെട്ട എസ്എംഎസുകൾ പരിശോധനയ്ക്ക് വിധേയമാക്കണം. എല്ലാ മാസവും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നത് പോലെ ബാങ്ക് അയച്ച എസ്എംഎസുകളും മെയിലുകളും ശ്രദ്ധാപൂർവ്വം പരിശോധിക്കണം. സംശയാസ്പദമായ ഏതെങ്കിലും ബാങ്ക് സന്ദേശങ്ങൾ കണ്ടെത്തുകയാണെങ്കിൽ ഉടൻ തന്നെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കുകയും ആവശ്യമെങ്കിൽ സഹായത്തിനായി ബാങ്കിനെ ബന്ധപ്പെടുകയും വേണം.
Check Your Bank Account Statement Once A Month; Know The Benefits, Read In Malayalam
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]