
സുഹൃത്തിന്റെ ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സൂറത്തില്‍ ഇരട്ടക്കൊല. കെട്ടിട നിര്‍മാണത്തൊഴിലാളിയായ കൗശിക് റാവത്തും ഭാര്യ കല്പനയുമാണ് കൊല്ലപ്പെട്ടത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ചൗക്ക് ബസാര്‍ പൊലീസിന് തപി നദിക്കരികില്‍ നിന്നും യുവതിയുടെ മൃതദേഹം കിട്ടിയതിന് പിന്നാലെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. ഇതേ നദിക്കരയില്‍ നിന്നും പിന്നീട് ഇവരുടെ ഭര്‍ത്താവിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ..റാവത്തിന്റെ സുഹൃത്തായ അക്ഷയ്യും ഭാര്യ മീനയും സൂറത്തിലെത്തി റാവത്തിനും കുടുംബത്തിനൊപ്പം താമസം ആരംഭിച്ചു. റാവത്തും മീനയുമായി പ്രണയത്തിലായതോടെ ഇവര്‍ മാത്രമായി യാത്ര പോകാനും മറ്റും തുടങ്ങി. ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ കല്പന റാവത്തിനോട് ഇക്കാര്യം ചോദിച്ചു. ഇത് വഴക്കായെന്നും ആ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു. വഴക്ക് രൂക്ഷമായതോടെ മീന സ്വന്തം വീട്ടിലേക്ക് പോയി. ഇതില്‍ പ്രകോപിതനായ റാവത്ത് കല്പനയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഫാനില്‍ കെട്ടിത്തൂക്കി.
മീനയെ അന്വേഷിച്ച് പോയ അക്ഷയ് തിരികെ വീട്ടിലെത്തിയപ്പോഴാണ് കല്പനയെ മരിച്ച നിലയിലും റാവത്തിനെ വീട്ടിലും കണ്ടത്. റാവത്ത് കൊലപ്പെടുത്തിയതാണെന്ന് മനസിലാക്കിയ അക്ഷയ് സംഭവം ആരോടും പറഞ്ഞില്ല. ഇരുവരും ചേര്‍ന്ന് മൃതദേഹം തപി നദിക്കരയിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. മൃതദേഹം ഉപേക്ഷിച്ചതിന് പിന്നാലെ റാവത്തിനെ അടിച്ചവശനാക്കിയ അക്ഷയ് നദിക്കരയിലെ കല്ലെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ റാവത്ത് സ്വന്തമാക്കുമോയെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യം ചെയ്യലില്‍ അക്ഷയ് പൊലീസിനോട് സമ്മതിച്ചു. ഇരട്ടക്കൊലയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]