
മേപ്പാടിയിൽ നിന്നും കർഷക പഠന സംഘം തിരുവമ്പാടിയിൽ
കൽപ്പറ്റ ബ്ലോക്ക് ആത്മ കർഷക പരിശീലന പദ്ധതിയുടെ ഭാഗമായി മേപ്പാടി പഞ്ചായത്തിൽ നിന്നും കൃഷി ഓഫീസർ ഷിറനിന്റെയും ആത്മ ഉദ്യോഗസ്ഥരായ അശ്വതി, ശ്രുതി എന്നിവരുടെയും നേതൃത്വത്തിൽ കർഷക സംഘം തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിലെ അഞ്ച് കേന്ദ്രങ്ങൾ സന്ദർശിച്ചു.
കാർമ്മൽ ഫാം, കല്ലോലിക്കൽ അഗ്രി ഗാർഡൻ, താലോലം പ്രൊഡക്ട്സ്, മലബാർ എഗ്ഗർ നഴ്സറി, ഗ്രെയ്സ് ഗാർഡൻ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. നാളികേര കൃഷിയിൽ ദേശീയ അവാർഡ് ജേതാവായ കർഷകോത്തമ ഡൊമിനിക് മണ്ണൂക്കുശുമ്പിൽ, പൗൾട്രി ഫാമിംഗിൽ മൂന്ന് തവണ സംസ്ഥാന അവാർഡ് നേടിയ വിൽസൻ കൈതക്കുളം കാർഷിക കരകൗശല വിദഗ്ധനായ ബോണി മുട്ടത്തുകുന്നേൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു.
ലഭിച്ച ക്ലാസ്സുകൾ ഏറെ മികച്ചതും ഉപകാരപ്രദവും ആയിരുന്നു എന്ന് സന്ദർശക സംഘം അറിയിച്ചു. കൽപ്പറ്റ ബ്ലോക്ക് ആത്മയുടെ നേതൃത്വത്തിൽ രണ്ടാം തവണയാണ് കർഷക പഠന സംഘം തിരുവമ്പാടിയിൽ വരുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]