
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട ഇന്ത്യൻ വിപണിയിൽ, തങ്ങളുടെ മിഡ് സൈസ് എസ്യുവിയായ എലിവേറ്റിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ജൂൺ 6 -ന് എസ്യുവി മോഡൽ അതിന്റെ ഔദ്യോഗിക അരങ്ങേറ്റം നടത്തും. ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വെളിപ്പെടുത്തലിന് മുമ്പ്, ജനപ്രിയ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം അഥവാ ADAS മിഡ്-സൈസ് എസ്യുവിയിൽ കമ്പനി വാഗ്ദാനം ചെയ്യുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.
കൂടാതെ, ഇന്ത്യയിൽ വരാനിരിക്കുന്ന എല്ലാ ഹോണ്ട കാറുകൾക്കൊപ്പം എലിവേറ്റും ഇപ്പോൾ ഹോണ്ട സെൻസിംഗ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവുമായി (ADAS) സജ്ജീകരിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചു. ഹോണ്ട സെൻസിംഗ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നത് ഡ്രൈവർ അവെയർനെസ്സ് വർധിപ്പിക്കുന്നതിനും റോഡിലെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള ബ്രാൻഡിന്റെ സുരക്ഷാ സാങ്കേതികവിദ്യകളുടെ ഒരു സ്യൂട്ടാണ്.
ഡ്രൈവിംഗ് സേഫ്റ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സമഗ്രമായ ഫീച്ചറുകൾ നൽകുന്നതിന് വിവിധ സെൻസറുകളും ക്യാമറകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം (CMBS) എന്നത് ഹോണ്ട സെൻസിംഗിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. മുന്നിൽ വാഹനങ്ങളുടെ സാന്നിധ്യമോ തടസ്സങ്ങളോ കണ്ടെത്താൻ ഈ സംവിധാനം ക്യാമറകൾ ഉപയോഗിക്കുന്നു.
ഒരു കൊളീഷൻ ഉണ്ടാകാൻ സാധ്യതയുള്ളതായി കണ്ടെത്തിയാൽ, സിസ്റ്റത്തിന് സ്വയം ബ്രേക്കുകൾ അപ്ലൈ ചെയ്യാൻ കഴിയും അല്ലെങ്കിൽ ഡ്രൈവറെ അലേർട്ട് ചെയ്യാനും ആക്ഷനെടുക്കാൻ അവരെ പ്രേരിപ്പിക്കാനും വിഷ്വൽ & ഓഡിയോ വാർണിംഗുകളും നൽകാം. അടുത്ത പ്രധാന ഫീച്ചർ എന്നത് റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റമാണ് (RDM). ലെയിൻ മാർക്കിംഗുകൾ മോണിറ്റർ ചെയ്യാൻ ഇത് ഒരു ക്യാമറ ഉപയോഗിക്കുന്നു.
വാഹനം അവിചാരിതമായി അതിന്റെ ലെയ്നിൽ നിന്ന് പുറത്തേക്ക് നീങ്ങുകയാണെങ്കിൽ, വാഹനത്തെ സെന്ററിലേക്ക് നിർത്താൻ സഹായിക്കുന്നതിന് ഈ സിസ്റ്റത്തിന് സ്റ്റിയറിംഗ് അസിസ്റ്റ് നൽകാനാകും. വാഹനം റോഡിൽ നിന്ന് തെന്നി മാറാതിരിക്കാൻ കറക്റ്റീവ് ബ്രേക്കിംഗ് പ്രയോഗിക്കാനും ഇതിന് കഴിയും. ഹോണ്ട സെൻസിംഗിലെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC) ഫീച്ചർ മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ ദൂരം നിലനിർത്താൻ സഹായിക്കുന്നു.
ഫ്രണ്ടിൽ പോകുന്ന വാഹനത്തിന്റെ വേഗതയും ഡിസ്റ്റൻസും കണ്ടെത്താനും ഹോണ്ട കാറിന്റെ വേഗത അതിനനുസരിച്ച് ക്രമീകരിക്കാനും ഇത് ക്യാമറകളെ ഉപയോഗപ്പെടുത്തുന്നു. കൂടാതെ, ലെയിൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം (LKAS) പ്രതീക്ഷിക്കാത്ത ലെയിൻ ഡിപ്പാർച്ചർ തടയാൻ സഹായിക്കുന്നു. ലെയിൻ മാർക്കിംഗുകൾ കണ്ടെത്തുന്നതിന് RDM സിസ്റ്റത്തിന്റെ അതേ ക്യാമറ ഇത് ഉപയോഗിക്കുകയും വാഹനത്തെ ലെയിനുള്ളിൽ സെന്ററായി നിർത്തുന്നതിന് ലൈറ്റ് സ്റ്റിയറിംഗ് ഇൻപുട്ടുകൾ നൽകുകയും ചെയ്യുന്നു.
ഹോണ്ട സെൻസിംഗിന്റെ മറ്റ് സവിശേഷതകളിൽ സ്പീഡ് ലിമിറ്റുകൾ പോലുള്ള പ്രധാന ട്രാഫിക് അടയാളങ്ങൾ കണ്ടെത്താനും ഡിസ്പ്ലേ ചെയ്യാനും കഴിയുന്ന ട്രാഫിക് സൈൻ റെക്കഗ്നിഷൻ (TSR), മുന്നിലുള്ള വാഹനവുമായോ കാൽനടയാത്രക്കാരുമായോ കൂട്ടിയിടിക്കാനിടയുണ്ടെങ്കിൽ ഡ്രൈവർക്ക് വാർണിംഗ് നൽകുന്ന ഫോർവേഡ് കൊളിഷൻ വാണിംഗ് (FCW) എന്നിവ ഉൾപ്പെടുന്നു.
ഹോണ്ട സിറ്റി മിഡ്-സൈസ് സെഡാനിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാവും ഹോണ്ട എലിവേറ്റിൽ സജ്ജീകരിക്കുന്നത് എന്ന് പ്രതീക്ഷിക്കുന്നു. ഈ യൂണിറ്റ് 121 PS മാക്സ് പവറും 150 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. എസ്യുവി ഫോം ഫാക്ടറിന് അനുയോജ്യമായ രീതിയിൽ മോട്ടോറിന്റെ പവർ ഫിഗറുകൾ ഹോണ്ട മോഡഫൈ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വേരിയന്റിനെ ആശ്രയിച്ച്, ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ CVT ഗിയർബോക്സ് ഉൾപ്പെടെ ഹോണ്ട സിറ്റിയുടെ അതേ ഗിയർബോക്സ് ഓപ്ഷനുകൾ എസ്യുവി വാഗ്ദാനം ചെയ്യും. എസ്യുവിയുടെ സേഫ്റ്റി ഫീച്ചറുകളിൽ ഹോണ്ടയുടെ ലെയിൻ വാച്ച് ടെക്നോളജി, ഡ്യുവൽ എയർബാഗുകൾ, ABS + EBD, റിയർവ്യൂ ക്യാമറ എന്നിവ ഉൾപ്പെടും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]