
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ ‘മന് കി ബാത്തിന്റെ’ 100 എപ്പിസോഡുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 830 കോടി രൂപ ചെലവഴിച്ചെന്ന് ട്വീറ്റ് ചെയ്ത ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് അധ്യക്ഷന്‍ ഇസുദന്‍ ഗദ്വിക്കെതിരെ പോലീസ് കേസെടുത്തു. ‘മന് കി ബാത്തിന്റെ ഒരു എപ്പിസോഡിന്റെ വില 8.3 കോടി രൂപ!
അതായത് 100 എപ്പിസോഡുകള്‍ക്കായി കേന്ദ്രം ഇതുവരെ 830 കോടി രൂപ ചെലവഴിച്ചു. ഇത് വളരെ കൂടുതലാണ്.
ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തണം. കാരണം അവരാണ് ഈ പരിപാടി കൂടുതലായും കേള്‍ക്കുന്നത്…’ എന്നായിരുന്നു ഗദ്വിയുടെ ട്വീറ്റ്.
ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഏപ്രില്‍ 29 ന് ഗദ്വിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി സൈബര്‍ ക്രൈം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജെഎം യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാനനഷ്ടം, കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക, ആളുകള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ ഉണ്ടാക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്താവനകള്‍ നടത്തുക, തുടങ്ങിയ നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ശരിയായ വിവരങ്ങളോ, രേഖകളോ ഇല്ലാതെയാണ് ഗദ്വിയുടെ അവകാശവാദമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ‘സര്‍ക്കാരിന് വേണ്ടി പോലീസ് തന്നെ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഗദ്വിക്കെതിരെ തെളിവുകള്‍ ശേഖരിക്കുമെന്നും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ അദ്ദേഹത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
The post മന് കി ബാത്തിന് കോടികള്‍ ചെലവഴിച്ചെന്ന് ട്വീറ്റ് ചെയ്തു; എഎപി ഗുജറാത്ത് അധ്യക്ഷനെതിരെ കേസ് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]