
സ്വന്തം ലേഖകൻ
കോട്ടയം : ബൈക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കോട്ടയം താഴ്ത്തങ്ങാടി സ്വദേശി കൈലാസനാഥ് വിട പറഞ്ഞത് ഏഴു പേർക്ക് പുതുജീവൻ ഏകിയാണ്.
കൈലാസ് നാഥിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍, പാന്‍ക്രിയാസ് എന്നീ അവയവങ്ങള്‍ ദാനം നല്കി. കരളും, 2 കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളേജിനാണ് ലഭിച്ചത്.
ജീവിതത്തിലും നാടിനും നാട്ടുകാർക്കും തണലായി നിന്ന കൈലാസനാഥ് മരണത്തിലും മറ്റുള്ളവർക്ക് താങ്ങായി. അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു 23 കാരൻ . കുടുംബത്തിന്റെ ഇനി മുന്നോട്ടുള്ള സംരക്ഷണത്തിനായി
നമുക്ക് എല്ലാം മറന്ന് ഒത്തുച്ചേരാം…
കൈലാസ്നാഥിന്റെ വേർപാടിൽ അനുശോചനം രേഖപെടുത്തികൊണ്ട് താഴത്തങ്ങാടി എസ്എൻഡിപിക്ക്
സമീപം വെച്ച് അനുസ്മരണ യോഗം ചേർന്നു.
പ്രദേശത്തെ വിവിധ
രാഷ്ട്രീയ, സാമുദായിക,
മതനേതാക്കളും, കൈലാസനാഥന്റെ കൂട്ടുകാരും, നാട്ടുകാരും പങ്കെടുത്തു.
കുടുംബത്തെ സഹായിക്കാൻ
മനസ്സ് ഉള്ളവർക്കായി……
Bank Details…
Manoj P S
Alc No: 67242359852
IFSC Code: SBIN0070223
SBl Thiruvarppu Branch
Gpay No…9526480183
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]