
എറണാകുളം ജില്ലയില്‍ 156 പേരെ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസ്. 43 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കി. ഇപ്പോൾ എറണാകുളം ജില്ലയില്‍ 811 പേരാണ് വീടുകളിൽ നിരീക്ഷണത്തില്‍ ഉള്ളത്. ഇവരിൽ ഹൈ റിസ്ക്ക് വിഭാഗത്തില്‍ 442 പേര് ഉള്‍പ്പെട്ടതിനാല്‍ അവരെ 28 ദിവസത്തെ നിരീക്ഷണത്തിലും, ലോ റിസ്ക് വിഭാഗത്തില്‍ 369 പേര് ഉള്‍പ്പെട്ടതിനാല്‍ അവരെ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
പുതുതായി ഇന്ന് 6 പേരെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആലുവ ജില്ലാ ആശുപത്രിയില്‍ ഒരാളെയും, കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് രണ്ടു പേരെയും, ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ കളമേശരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന പോസിറ്റീവ് കേസും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
23 വയസുള്ള എറണാകുളം സ്വദേശിക്കായിരുന്നു എപ്രില്‍ 4 ന് രോഗം സ്ഥിരീകരിച് ചികിത്സയിൽ ഉണ്ടായിരുന്നത് ഇദ്ദേഹമാണ് ഇന്ന് രോഗമുക്തനായി ആശുപത്രി വിട്ടത്.
നിലവിൽ 19 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. എറണാകുളം ജില്ലയില്‍ നിന്നും ഇന്ന് പരിശോധനയ്ക്ക് 24 സാമ്പിളുകള്‍ കൂടി അയച്ചിട്ടുണ്ട്. 57 പരിശോധന ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഫീല്‍ഡില്‍ നിന്നും 105 സാമ്പിളുകൾ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനായി ശേഖരിചു പരിശോധനക്ക് അയച്ചവ ഉള്‍പ്പെടെ ഇനിയും 129 ഫലങ്ങള്‍ ലഭിക്കാനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]