
സ്വന്തം ലേഖകൻ
കോട്ടയം : ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം.വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർ അഖില എസ്. നായരെയാണ് കെഎസ്ആര്‍ടിസി യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥലം മാറ്റിയത് . വൈക്കത്തു നിന്നും പാലായിലേക്കാണ് സ്ഥലം മാറ്റം.
അഖിലയുടെ പ്രതിഷേധം സര്‍ക്കാരിന് നാണക്കേടായി. ഇത് അച്ചടക്കലംഘനമാണെന്ന് ആരോപിച്ചാണ് കെഎസ്ആര്‍ടിസിയുടെ സ്ഥലംമാറ്റ നടപടി. കൂടാതെ ഭരണ സൗകര്യാര്‍ത്ഥം സ്ഥലം മാറ്റുകയാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
എന്നാല്‍ സ്ഥലം മാറ്റം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ഉത്തരവും തനിക്ക് ലഭിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെയാണ് സ്ഥലം മാറ്റ വിവരം താന്‍ അറിഞ്ഞതെന്നും അഖില പ്രതികരിച്ചു.
ശമ്പളക്കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് ശമ്പള രഹിത സേവനം 41ാം ദിവസം എന്ന ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയതിനാണ് നടപടി.
ശമ്പളം നല്‍കാത്തതില്‍ വേറിട്ട രീതിയില്‍ ജോലി ചെയ്തുകൊണ്ടുതന്നെ പ്രതിഷേധിച്ച അഖിലയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ഇത് സംസ്ഥാനത്ത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ജനുവരി 11നായിരുന്നു അഖിലയുടെ ഈ മൗന പ്രതിഷേധം. അതിനുശേഷം കോട്ടയം ഡിപ്പോയിലെ സ്ക്വാഡ് ഐസി വിളിപ്പിച്ച് സംഭവത്തില്‍ അഖിലയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കെഎസ്ആര്‍ടിസി ബിഎംഎസ് യൂണിയന് സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില. കെഎസ്ആര്‍ടിസിയുടെ ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിഎംഎസ് അറിയിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]