
കോഴിക്കോട് – നഗരത്തിലെ പ്രമുഖ വസ്ത്ര വില്‍പ്പന ശാലയായ ജയലക്ഷ്മി ടെക്സ്റ്റൈല്‍സിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടം. ഇന്ന് രാവിലെയാണ് തീപ്പിടത്തമുണ്ടായത്.
ഫയര്‍ യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കോടിക്കണക്കിന് രൂപയുടെ തുണിത്തരങ്ങളാണ് വിവിധ നിലകളിലായുള്ള ടെക്സ്റ്റൈല്സിലുള്ളത്. സ്ഥാപനം തുറക്കുന്നതിന് മുന്‍പാണ് തീപ്പിടുത്തമുണ്ടായതെന്നതിനാല് ആളപായമില്ല.
തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു.തീപിടിത്തത്തില്‍ പാര്‍ക്കിംഗ് ഏരിയയിലെ കാറുകള്‍ കത്തിനശിച്ചു. രാവിലെ ആറു മണിയോടെയാണു തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഏഴ് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമിക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തതിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
പുറത്തുനിന്ന് തീ നിയന്ത്രണ വിധേയമായിട്ടും കടയ്ക്കകത്ത് തീ ആളി കത്തിക്കൊണ്ടിരുന്നു. അകത്ത് ജീവനക്കാരില്ല.
കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കള്‍ ഉള്ളതിനാല്‍ തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്. The post തീപിടുത്തം:കോഴിക്കോട് ജയലക്ഷ്മി സില്‍ക്സില്‍ വന്‍നാശം; പാര്‍ക്കിംഗ് ഏരിയയിലെ കാറുകള്‍ കത്തിനശിച്ചു appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]