
കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് വിദ്യാര്‍ത്ഥി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു. തലയാട് സ്വദേശി ശശിയുടെ മകന് അജല്‍ (18) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അജല്‍ കയത്തില്‍ അകപ്പെട്ടത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ അജല്‍ കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കയത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശിവപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
–
മറ്റൊരു സംഭവത്തില്‍ കൊല്ലം ചിതറയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശി കുട്ടനെന്ന് വിളിക്കുന്ന സജീവിനെ(37)യാണ് തുമ്ബമണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. തല വെളളത്തില്‍ മുങ്ങിയ നിലയിലാണ്. തലയില്‍ മുറിവേറ്റ പാടുണ്ട്.
മടത്തറയിലെ പൊതുമരാമത്ത് കരാറുകാരന്റെ കൂടെയാണ് എഴു വര്‍ഷമായി ഇയാള്‍ പണിയെടുത്തിരുന്നത്. സജീവിനോടൊപ്പം രാത്രിയില്‍ മദ്യപിച്ചിരുന്ന രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചിതറ പോലീസ് അന്വഷണം ആരംഭിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]