
തലശ്ശേരി: പാനൂര്‍ പാനിപ്പത്ത് ഒന്നര വയസുകാരിയായി മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ക്ക് തുടക്കം.
അഡീഷ്ണല്‍ സെഷന്‍സ് കോടതി (ഒന്ന്)യിലാണ് വിചാരണ തുടങ്ങിയത്. പ്രതി പത്തായക്കുന്ന് കുപ്പിയാട്ട് ഹൗസില്‍ കെപി ഷിജുവിനെ(42) ജഡ്ജി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു.
ഭാര്യയെയും ഒന്നര വയസുള്ള മകള്‍ അന്വിതയേയുമാണ് പ്രതി വെള്ളത്തിലേക്ക് തള്ളിയിട്ടത്.
വെള്ളത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ ഭാര്യ സോനയാണ് (32) പരാതിക്കാരി. 2021 ഒക്ടോബര്‍ 15 നാണ് പ്രതി പുഴയുടെ ഒഴുക്ക് കാണിച്ച് തരാമെന്ന് പറഞ്ഞു ഭാര്യയെയും മകളെയും മൊകേരി ചെക്ക് ഡാമിനടുത്ത് എത്തിയത്.
സോനയുടെ സ്വര്‍ണ്ണ ആഭരണങ്ങള്‍ പണയം വക്കാന്‍ ചോദിച്ചിട്ട് നല്‍കാത്തതിന്റെ പകയിലാണ് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കുഞ്ഞിനെയും ഭാര്യയെയും ഡാമിലേക്ക് തള്ളിയിട്ടത്.
കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സോനയെ രക്ഷിച്ചത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഒന്നര വയസുകാരിയുടെ മൃതദേഹം കിട്ടിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]