
ഒരാഴ്ച കൊണ്ട് ബിഗ് ബോസ് പ്രേമികളെ കൈയ്യിലെടുക്കാന്‍ മത്സരാര്‍ഥികള്‍ക്ക് സാധിച്ചിരിക്കുകയാണ്. മലയാളത്തില്‍ ഷോ അഞ്ചാമതും വരികയാണെന്ന് പറഞ്ഞത് മുതല്‍ ഏവരും ആകാംഷയിലായിരുന്നു. ഒടുവില്‍ ഷോ തുടങ്ങിയതും തര്‍ക്കങ്ങളും വാക്കേറ്റവുമൊക്കെയായി മത്സരാര്‍ഥികള്‍ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എല്ലാവരും സ്ക്രീന്‍ സ്പേസ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തിന് പിന്നാലെയാണ്.വൈബര്‍ ഗുഡ് ദേവു ആദ്യ ദിവസങ്ങളില്‍ തന്നെ സ്വന്തം തട്ടകം ഉറപ്പിച്ചിരുന്നു. എന്നാല്‍ വിഷ്ണു ജോഷിയുമായി ടാസ്കിനിടയിലുണ്ടായ തര്‍ക്കം നേരത്തെ ഉണ്ടാക്കി വെച്ച ഇമേജുകളെല്ലാം തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തി. ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാവാന്‍ വിഷ്ണുവിന് സാധിക്കുകയും ദേവുവിന് വിമര്‍ശനം ലഭിക്കുകയും ചെയ്തു.
ഈ സീസണിലെ ആദ്യ വീക്ക്ലി ടാസ്കിലാണ് വിഷ്ണുവും ദേവുവും തമ്മില്‍ വഴക്കുണ്ടാവുന്നത്. മിഥുന് സൂക്ഷിച്ചിരുന്ന ഗോള്‍ഡന്‍ കട്ട സൂത്രത്തില്‍ തട്ടിയെടുത്ത ദേവുവിനെ വിഷ്ണു പ്രൊവോക്ക് ചെയ്യിപ്പിക്കുയായിരുന്നു. അതുവരെ പഞ്ചാരയടിച്ചും മുട്ടയും വെള്ളവും കൊണ്ട് തന്നും നിന്നവള്‍ ഒറ്റയടിയ്ക്ക് ഗെയിം തന്ത്രമെടുത്തു, എന്ന് തുടങ്ങി ദേവുവിനെ പ്രകോപിതയാക്കാനുള്ള കാരണങ്ങളൊക്കെ വിഷ്ണു പറഞ്ഞ് കൊണ്ടേയിരുന്നു. വിഷ്ണുവിന്റെ തന്ത്രം മനസിലാക്കാതെ അതില്‍ വീണ് പോയ ദേവു ദേഷ്യത്തിലായി. തന്റെ മകള്‍ കൂടി കാണുന്ന ഷോ ആണെന്നും തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞ് ദേവു ഗോള്‍ഡന്‍ കട്ട വലിച്ചെറിഞ്ഞു. പിന്നീട് വിഷ്ണുവിനോട് സംസാരിക്കാന്‍ ദേവു ് തയ്യാറുമായില്ല. എന്നാല്‍ സത്യത്തില്‍ ദേവു കാണിച്ചത് മണ്ടത്തരമാണെന്ന് സഹമത്സരാര്‍ഥികളെല്ലാം പറഞ്ഞതോടെയാണ് അവര്‍ സ്വന്തം തെറ്റ് മനസിലാക്കുന്നത്
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]