
ചെന്നൈ: ചിമ്പുവിന്റെ ‘പത്ത് തല’ എന്ന ചിത്രം കാണാനെത്തിയ ആദിവാസി കുടുംബത്തെ തിയേറ്ററില്‍ പ്രവേശിപ്പിക്കാതിരുന്ന സംഭവത്തില്‍ പ്രതികരണവുമായി നടന് വിജയ് സേതുപതി. ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ രോഹിണി തിയേറ്റര്‍ അധികൃതര്‍ ആദിവാസി കുടുംബത്തെ അകത്ത് പ്രവേശിപ്പിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. മാര്‍ച്ച് 30നായിരുന്നു സംഭവം.
ഇത്തരത്തിലുള്ള വിവേചനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടതെന്നും വിജയ് സേതുപതി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് മധുരെയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി. മറ്റാെരു മനുഷ്യനെ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ നമ്മള് പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമ കാണാനായി ടിക്കറ്റ് എടുത്ത് വന്ന ‘നരിക്കുറവ’ വിഭാഗത്തില്‍പ്പെട്ട ആദിവാസി കുടുംബത്തെയാണ് ഹാളിനുള്ളില്‍ പ്രവേശിപ്പിക്കാതെ ഇരുന്നത്. ഇതിന്റെ വീഡിയോകള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി തിയേറ്റര്‍ അധികൃതരും രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് യു/എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണുള്ളത്. 12വയസിന് താഴെയുള്ള കുട്ടികളെ നിയമപ്രകാരം യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമകള്‍ കാണാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് ടിക്കറ്റ് ചെക്കിംഗ് ജീവനക്കാര്‍ പ്രവേശനം നിഷേധിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]