
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് താല്‍ക്കാലിക ആശ്വാസം പകരുന്ന ലോകായുക്ത ഉത്തരവിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന് എംപി രംഗത്തെത്തി.
അഴിമതിക്കെതിരെ പോരാടാനുള്ള കേരളത്തിന്റെ ഏക സ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് പിണറായി നടത്തിയതെന്നും ഇതിന് മുഖ്യകാര്‍മ്മികത്വം വഹിച്ചതില്‍ മുഖ്യമന്ത്രിക്കും കടിക്കാന്‍പോയിട്ട് കുരയ്ക്കാന്‍പോലും ത്രാണിയില്ലാതെ ലോകായുക്തയ്ക്കും തുല്യപങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ടെന്ന് നേരത്തേ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
അവിഹിതമായി നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ജനം കഴുത്തിന് കുത്തിപ്പിടിച്ച് പുറത്താക്കുന്നതിന് മുമ്പ് രാജിവച്ച് പുറത്തുപോകണം.
മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയതിന്റെ തെളിവാണ് വിധിയിലുള്ളത്. ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019 ല്‍ ജസ്റ്റിസ് പയസ് സി.
കുര്യാക്കോസ്, ജസ്റ്റിസ് കെ പി ബാലചന്ദ്രന്, ജസ്റ്റിസ് എ കെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കണ്ടെത്തിയശേഷമാണ് കേസുമായി മുന്നോട്ടുപോയത്. അന്നത്തെ ലോകായുക്തയുടെ തീരുമാനത്തെ പിണറായി വിജയനെ രക്ഷിക്കാന്‍ ഇപ്പോഴത്തെ ലോകായുക്ത ചോദ്യം ചെയ്തത് അവരോട് ചെയ്ത നെറികേടാണ്’-കെ പി സി സി അദ്ധ്യക്ഷന്‍ പറഞ്ഞു.
The post ‘നടന്നത് ലോകായുക്തയുടെ ശവമടക്ക്, മുഖ്യകാര്‍മികത്വം പിണറായി വിജയന്’: കെ. സുധാകരന് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]