
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് വിവാദത്തിലായ സോണ്ട ഇൻഫ്രാടെക് കമ്പനിക്കെതിരെയും സ്ഥാപനത്തിന്റെ എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ളക്കെതിരെയും പരാതി നൽകി ജർമ്മൻ പൗരൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് പരാതി സമർപ്പിച്ചത്. രാജ്കുമാർ ചെല്ലപ്പൻ പിള്ള കമ്പനിയിലെ തന്റെ നിക്ഷേപം തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
സോണ്ട കമ്പനിയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരനായ പാട്രിക് ബോവർ ആണ് പരാതിക്കാരൻ.
ഇയാളുടെ നേതൃത്വത്തിലുള്ള ജർമ്മൻ കമ്പനി 357.4 കോടി രൂപ (4 ദശലക്ഷം യൂറോ) സോണ്ട കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും കൂടാതെ 20.4 കോടി രൂപയ്ക്ക് (2.28 ദശലക്ഷം യൂറോ) എസ്.ബി.എല്.സി നൽകിയിട്ടുണ്ടെന്നും സിഇഒ കൂടിയായ പാട്രിക് ബോവർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ഇന്ത്യയിൽ നിക്ഷേപിച്ച അദ്ദേഹത്തിന്റെ പണം രാജ്കുമാർ ചെല്ലപ്പൻ പിള്ള തട്ടിയെടുക്കുകയിരുന്നു എന്ന് വളരെ വൈകിയാണ് മനസ്സിലാക്കിയത് എന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇവർ 2016 ലും 2018 ലും നിക്ഷേപം നടത്തിയതായാണ് രേഖകളിൽ വ്യക്തമാക്കുന്നത് .
നാലു വർഷമായി പണം തിരികെ ലഭിക്കാനായി ബുദ്ധിമുട്ടുകയാണെന്നും നിലവിൽ ലഭിക്കാനുള്ള തുകയും പലിശയും ഉൾപ്പെടെ 44.6 കോടിയിലധികം (5 ദശലക്ഷം യൂറോ) ലഭിക്കാൻ ഉണ്ടെന്നും ബോവർ പറയുന്നു. കൂടാതെ എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകൻ കൂടായ പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെ പരാതി നൽകിയാൽ നിക്ഷേപം ലഭിക്കില്ല എന്ന് പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.
The post സോണ്ട ഇൻഫ്രാടെക് കമ്പനിക്കെതിരെ പരാതിയുമായി ജർമ്മൻ പൗരൻ രംഗത്ത് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]