
കൊച്ചി നഗരസഭ അധികാരികൾ മാലിന്യ നീക്കത്തിൽ പൂർണ്ണ പരാജയം എന്ന് തെളിയിക്കുന്നു. കോർപ്പറേഷന്റെ ഘടുകാര്യസ്ഥതയും കൂട്ടുത്തരവാദിത്വവും നഷ്ടപ്പെട്ടു എന്ന് തെളിയിക്കുന്ന സ്ഥിതിയാണ് ഇന്ന് നഗരത്തിൽ.
ഇതിനു മുൻപ് നാളിതുവരെ ഇത്തരത്തിൽ ഒരു സ്ഥിതി ഉണ്ടായിട്ടില്ല.
കൊച്ചി നഗരസഭയുടെ ഭാഗത്തുനിന്നുള്ള വലിയൊരു വീഴ്ചയാണിത്.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻട്ടിലെ തീ പിടുത്തതെ തുടർന്ന് മാലിന്യ നീക്കം സ്തംബിച്ചിരിക്കുകയാണ് എന്ന് തെളിയിക്കുന്ന കാഴ്ചയാണ് കൊച്ചി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെ വഴികളിലും ഇട റോഡുകളിലും പൊതുയിടങ്ങളിലും എല്ലാം കാണുന്ന ഈ മാലിന്യ കൂമ്പാരം.
ഇത്തരത്തിൽ മാലിന്യം റോഡുകളിൽ കുന്നുകൂടി കഴിഞ്ഞാൽ ഇതിന്റെ ഭവിഷത്ത് വളരെ ഭയാനകമായിരിക്കും എന്നും മാലിന്യ സംസ്കരണം കൃത്യമായി നടത്തിയില്ല എങ്കിൽ കൊച്ചി നഗരത്തെ ഒന്നടങ്കം വിഴുങ്ങുന്ന രീതിയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കും എന്ന് അഡ്വ. ആന്റണി കുരീത്തറ പറഞ്ഞു.
ആയതിനാൽ അടിയന്തരമായി മാലിന്യ സംസ്കരണത്തിന് വേണ്ട നടപടി സ്വീകരിച്ച് പരിഹാരം കാണണമെന്ന് കൊച്ചി നഗരസഭാ സെക്രട്ടറിയോട് പ്രതിപക്ഷ നേതാവ് അഡ്വ.
ആന്റണി കുരീത്തറ ആവശ്യപ്പെട്ടു. The post കൊച്ചി നഗരത്തെ മാലിന്യം വിഴുങ്ങുന്നു appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]