
കൊളംബോ :അഭയാർത്ഥി പ്രവാഹത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ അടച്ച് ശ്രീലങ്ക. തലൈമണ്ണാരം അടക്കമുള്ള സമുദ്രാതിർത്തികളാണ് അടച്ചത് .ഇന്ത്യയുമായി ഏറ്റവും അടുത്ത ശ്രീലങ്കയുടെ സമുദ്രതീർത്തിയാണ് തലൈമണ്ണാരം.
ഇന്ത്യയിലേക്ക് കൂടുതൽ പേർ കടൽ കടക്കാൻ ശ്രമിക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ശ്രീലങ്ക സമുദ്രാതിർത്തികൾ അടച്ചത്. ഇന്ത്യയിലേക്ക് വരാൻ ശ്രീലങ്കൻ വംശജർ താത്പര്യപ്പെടുന്നുവെന്നും എന്നാൽ പണമില്ലാത്താണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും ശ്രീലങ്കൻ പൗരൻ മുൻപ് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിരവധി പേരാണ് രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിൽ അഭയം തേടുന്നത്.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.
The post ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ അടച്ച് ശ്രീലങ്ക appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]