
തിരുവനന്തപുരം: കെ റെയില്‍ അടയാളക്കല്ലിട്ട ഭൂമി പണയമാക്കാനാകില്ലെന്ന് സഹകരണ ബാങ്കുകള്‍. നിലവില്‍ പണയമായ ഭൂമിയില്‍ കല്ലിടുന്നത് പ്രശ്നമല്ല. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിട്ട ഭൂമി ഒരു പ്രത്യേക ആവശ്യത്തിനായി ഏറ്റെടുക്കാന്‍ പോകുന്ന ഭൂമിയാണ് എന്നുള്ള കാര്യം വ്യക്തമാണ്. ഈ ഭൂമി അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന കാര്യം വായ്പ നല്കുന്ന സംഘങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല.
വായ്പ കൊടുക്കുന്ന സംഘങ്ങള്‍ക്ക് അത് ഈടാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമ്പോള്‍ അത് ബാധ്യതയായി മാറും. അതുകൊണ്ടുതന്നെ അത്തരമൊരു റിസ്ക് എടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് സാധിക്കില്ല. കല്ലിട്ടതുകൊണ്ട് ഈ വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചോ ക്രയവിക്രയം സംബന്ധിച്ചോ ഒരു തടസവുമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയാല്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും.
കേരളത്തിലെ പ്രതിപക്ഷ- ഭരണപക്ഷ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്ന ഒരു സഹകരണ ബാങ്കിനും ഈ ഭൂമിയുടെ മേല്‍ വായ്പ കൊടുക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിലവില്‍ പണയം വച്ച ഭൂമിയില്‍ കല്ലിട്ടത് സംഘങ്ങളെ ബാധിക്കില്ല. അത്തരം സാഹചര്യത്തില്‍ മറ്റ് ഭൂമി ഏറ്റെടുക്കലിലെന്നപോലെ ബാധ്യതകള്‍ തീര്‍ത്ത ശേഷമേ ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. പ്രതിസന്ധി ഒഴിവാക്കാന്‍ ഉത്തരവിറക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]