
കണ്ണൂർ > സിപിഐ എം 23-ാം പാർടി കോൺഗ്രസ് വിളംബരം ചെയ്തുള്ള റെഡ് ഫ്ളാഗ് ഡേ ആവേശമായി. 23 കിലോമീറ്റർ നീളത്തിൽ ദേശീയപാതയിൽ തലശേരി ജവഹർഘട്ടിൽനിന്ന് കണ്ണൂർ കാൽടെക്സിലെ എ കെ ജി പ്രതിമവരെ തുടർച്ചയായി ചെങ്കൊടി ഉയർത്തിപ്പിടിച്ചാണ് ഫ്ലാഗ് ഡേ ആഘോഷമാക്കിയത്.
വൈകീട്ട് അഞ്ചിനാണ് 23 കിലോമീറ്ററോളം നീളത്തിൽ ചെങ്കൊടി പാറിയത്. 15 മീറ്റർ നീളമുള്ള ചെമ്പതാകകൾ ചേർത്തുകെട്ടിയാണ് ജവഹർഘട്ടുമുതൽ എകെജി സ്ക്വയർ വരെ 23 കിലോമീറ്ററിൽ പിടിച്ചത്.
ജവഹർഘട്ടിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫ്ലാഗ് ഡേ പ്രഖ്യാപനം നടത്തി. എ കെ ജി സ്ക്വയറിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, എം വി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കുത്തു.
കരിവെള്ളൂർ രക്തസാക്ഷി സ്മാരകംമുതൽ മാഹി പൂഴിത്തലയിൽ പ്രത്യേകം ഒരുക്കിയ ചെറുകല്ലായി രക്തസാക്ഷി കവാടംവരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളിൽ 15 മീറ്റർ നീളമുള്ള ചെങ്കൊടിയേന്തി ജനങ്ങൾ അണിനിരന്നു. യുഎഫ് വേൾഡ് റെക്കോഡിനുവേണ്ടി സുനിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഫ്ലാഗ് ഡേ ചിത്രീകരിച്ചിട്ടുണ്ട്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]