
കൊച്ചി> കൊച്ചി റീജിയണൽ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. സരിത തീയറ്ററിൽ നടൻ മോഹൻലാൽ മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. എഴുത്തുകാരൻ എൻ എസ് മാധവൻ മുഖ്യാതിഥിയായി. സംഘാടക സമിതി ചെയർമാൻ ജോഷി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി സി അജോയ്, വൈസ് ചെയർമാൻ പ്രേംകുമാർ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാപോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘രെഹാന മറിയം നൂർ’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി 70 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. സരിത, സവിത, കവിത തിയറ്ററുകളിലാണ് പ്രദർശനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]