
മലപ്പുറം> സ്വന്തം നേതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് തങ്ങൾ ചെല്ലുംചെലവും നൽകി പോറ്റിവളർത്തിയവരാണെന്ന് വ്യക്തമായതോടെ മിണ്ടാട്ടംമുട്ടി മുസ്ലിംലീഗ് നേതാക്കൾ. കൊലപാതകങ്ങൾക്കെതിരെ ഉണ്ണാവ്രതമിരിക്കുന്ന ഖദർധാരികളെയും രാഷ്ട്രീയ നിരീക്ഷകരെയും മഷിയിട്ട് നോക്കിയിട്ടും കാണാനില്ല. സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗും പ്രതിഷേധവുമില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയെയടക്കം ആക്രമിക്കാൻ കയറൂരി വിടുമ്പോൾ അവരുടെ കൈകൾ തങ്ങൾക്കുനേരെ തിരിയുമെന്ന് ജില്ലയിലെ ലീഗ് നേതാക്കൾ കരുതിയില്ല.
മഞ്ചേരി ലീഗ് കൗൺസിലർ അബ്ദുൾ ജലീലിന്റെ കൊലപാതകം ആരെയും ദുഃഖിപ്പിക്കുന്നതാണ്. നിഷ്ഠുരമായ കൊലപാതകമാണിത്. ഒരു കല്ലുകൊണ്ട് തലയടിച്ച് ചിതറിക്കുകയായിരുന്നു. ഈ ക്രൂരകൃത്യംചെയ്ത ഷുഹൈബ് ലീഗ് ക്രിമിനൽ സംഘത്തിന്റെ നേതാവാണ്. മഞ്ചേരിയിലെ പ്രമുഖ നേതാക്കൾക്ക് ഇയാളുമായി അടുത്ത ബന്ധമാണ്. നേരത്തെ, എം വി ജയരാജനെ മർദിക്കാൻ ശ്രമിച്ച കേസിലും കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾക്ക് നിയമസഹായമടക്കം നൽകിയത് ലീഗ് നേതാക്കളാണ്. ജലീലിനെ ഒറ്റക്കുത്തിനാണ് കൊലപ്പെടുത്തിയത്. കല്ലുകൊണ്ടുള്ള കുത്തിൽ തല ഛിന്നഭിന്നമായി. അതിക്രൂരമായ കൊല നടത്താൻ പരിശീലനം ലഭിച്ചവരാണ് ഇവരെന്ന് വ്യക്തമാക്കുന്നതാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]