
കൊച്ചി> പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ചങ്ങനാശേരിയിൽ ഐഎൻടിയുസി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം തള്ളി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ രംഗത്ത്. ചങ്ങനാശേരിയിലെ ഐഎൻടിയുസി തൊഴിലാളികളുടെ പ്രകടനം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.
ഐഎൻടിയുസി എന്നും കോൺഗ്രസിനൊപ്പമാണ്. കേരളത്തിലെ ഒരു ഐഎൻടിയുസി പ്രവർത്തകനും ഇത്തരത്തിലുള്ള പരസ്യ പ്രകടനത്തിനും പരസ്യ വിവാദങ്ങൾക്കും പോകരുതെന്ന് അഭ്യർത്ഥിക്കുകയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്ന വിഡി സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചങ്ങനാശേരിയിൽ ഐഎൻടിയുസി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ദേശീയ പണിമുടക്കിന് പിന്നാലെയാണ് തൊഴിലാളി സംഘടനയായ ഐഎൻടിയുസിയെ വി ഡി സതീശൻ തള്ളിപറഞ്ഞത്. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്നില്ലെന്നും സതീശൻ പറഞ്ഞിരുന്നു. ഐഎൻടിയുസി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം പി പി തോമസിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി മാർക്കറ്റിലെ ഐഎൻടിയുസി തൊഴിലാളികളാണ് പ്രകടനം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]