
മഞ്ചേരി> നഗരസഭാ ലീഗ് കൗൺസിലർ അബ്ദുൾ ജലീലിന്റെ കൊലയാളികൾ മുസ്ലിംലീഗ് നേതൃത്വവുമായി അടുത്ത് ബന്ധമുള്ളവർ. പ്രധാന പ്രതി പയ്യനാട് നെല്ലിക്കുത്ത് കെ എം ഷുഹൈബ് എന്ന കൊച്ചു പയ്യനാട് മേഖലയിൽ ലീഗ് നേതൃത്വം പോറ്റിവളർത്തുന്ന സാമൂഹ്യവിരുദ്ധ സംഘത്തിലെ പ്രധാനി. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനെ ആക്രമിക്കാൻ ശ്രമിച്ച ഇയാൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം തടസ്സപ്പെടുത്താനും ശ്രമിച്ച ക്രിമിനലാണ്. എല്ലാ ഘട്ടത്തിലും ലീഗ് നേതൃത്വമാണ് ഇവർക്ക് സംരക്ഷണം ഒരുക്കിയത്. ഒടുവിൽ ഇയാൾതന്നെ സ്വന്തം നേതാവിന്റെ ജീവനെടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]