
വയലാർ> സിപിഐ എം 23-ാം പാർടി കോൺഗ്രസിൽ ഉയർത്താനുള്ള പതാക വെള്ളിയാഴ്ച വയലാറിൽ നിന്ന് പ്രയാണം തുടങ്ങി. രാവിലെ ഒമ്പതോടെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ വച്ച് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ജാഥാ ക്യാപ്റ്റനായ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജിന് പതാക കൈമാറി. രക്തസാക്ഷി സ്മരണകൾ ഇരമ്പുന്ന വയലാറിലെ നൂറുകണക്കിനാളുകളുടെ മുദ്രാവാക്യങ്ങൾ അകമ്പടിയേകി.
നേരത്തെ നടന്ന സമ്മേളനം എം എ ബേബി ഉദ്ഘാടനംചെയ്തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതം പറഞ്ഞു. മന്ത്രി വി എൻ വാസവൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു, സി എസ് സുജാത, എംഎൽഎമാരായ ദലീമ ജോജോ, പി പി ചിത്തരഞ്ജൻ, എച്ച് സലാം, എ എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കെ പ്രസാദ്, ടി കെ ദേവകുമാർ, മനു സി പുളിക്കൻ, ആർ രാജേഷ്, പി കെ സാബു, എസ് രാധാകൃഷ്ണൻ, രാജപ്പൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ജില്ലകളിൽ സ്വീകരണം ഏറ്റുവാങ്ങി ജാഥ മുന്നേറും. അഞ്ചിന് കണ്ണൂരിലെത്തും. 10 അത്ലറ്റുകൾ മുഴുവൻ സമയവും ജാഥയ്ക്കൊപ്പമുണ്ടാകും. സി ബി ചന്ദ്രബാബുവാണ് ജാഥാ മാനേജർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]