
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ ചിലവുകൾ വഹിക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് സർക്കാർ. ഇതിനിടെ ദ്വീപ് രാഷ്ട്രത്തിൽ വൈദ്യുതി ലാഭിക്കുന്നതിനായി തെരുവുവിളക്കുകൾ അണയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഭരണകൂടം.
ദിവസേനയുള്ള മണിക്കൂറുകൾ നീണ്ട പവർകട്ടുകൾക്ക് പുറമേയാണിത്.
പ്രതിദിനം 13 മണിക്കൂർ വരെ വൈദ്യുതി ലഭിക്കാതെ ജീവിക്കുകയാണ് രാജ്യത്തെ 22 ദശലക്ഷത്തോളം വരുന്ന ജനങ്ങൾ. വിദേശനാണ്യ ശേഖരം ഇല്ലാതായതോടെ ഇന്ധന ഇറക്കുമതിക്ക് പണമടയ്ക്കാൻ കഴിയാത്തതിനാലാണ് മണിക്കൂറുകൾ നീണ്ട
പവർകട്ടിലേക്ക് ശ്രീലങ്ക കൂപ്പുകുത്തിയത്. ഇന്ത്യയിൽ നിന്ന് 500 മില്യൺ ഡോളറിനുള്ള ഡീസൽ ശനിയാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എങ്കിലും സമീപകാലത്തൊന്നും രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെടാൻ സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി പവിത്ര വണ്ണിയാറാച്ചി പറഞ്ഞു. കഴിഞ്ഞ ദശാബ്ദങ്ങൾക്കിടയിൽ ശ്രീലങ്ക നേരിട്ട
ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്. ഡീസൽ ക്ഷാമം വർധിച്ചതോടെ രാജ്യത്തുടനീളം വീണ്ടും പ്രക്ഷോഭങ്ങൾ ഉടലെടുത്തിരിക്കുകയാണ്.
പൊള്ളുന്ന വില നൽകിയാണ് ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നത്. നിലവിൽ ഡോളറിന് 290 ശ്രീലങ്കൻ രൂപയെന്ന മൂല്യത്തിലാണ് കറൻസി എത്തിനിൽക്കുന്നത്.
ഐഎംഎഫിന്റെ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ദ്വീപ് രാഷ്ട്രം. The post ശ്രീലങ്കയിൽ തെരുവുവിളക്കുകളും അണയുന്നു;നടപടി 13 മണിക്കൂർ പവർ കട്ടിന് പുറമേ appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]