
മുംബൈ> മഹരാഷ്ട്രയിലെ മുതിർന്ന സിപിഐ എം നേതാവ് ബാർക്യ മംഗട്ട് (69) അന്തരിച്ചു. ആൾ ഇന്ത്യ കിസാൻ സഭയുടെയും ആദിവാസി മേഖലയിലെയും നേതാവായിരുന്നു. ഏതാനും മാസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
2015 മുതൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. 2014 മുതൽ 2022 വരെ താനെ-പാൽഘർ ജില്ലാ സെക്രട്ടറിയായിരുന്നു. ആരോഗ്യകാരണങ്ങളാൽ മാർച്ചിൽ നടന്ന ജില്ലാ സമ്മേളനത്തിൽ സ്ഥാനം ഒഴിയുകയായിരുന്നു.
വർഷങ്ങളോളം ആൾ ഇന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം ജില്ലയിലെ കിസാൻ സഭയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഡിവൈഎഫ്ഐയുടെ സ്ഥാപക ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം ഭൂമിക്കും തൊഴിലിനും വേണ്ടി ആദിവാസി യുവാക്കളുടെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]