
കൊൽക്കത്ത> ബംഗാളിൽ സിപിഐ എം പ്രവർത്തകനെ തൃണമൂൽ കോൺഗ്രസ് അക്രമികൾ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തി കനാലിൽ തള്ളി. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ വിഷ്ണുപുരിലെ പീർഘാലി ഗ്രാമത്തിലെ വിദ്യുത് മണ്ഡൽ (43) ആണ് കൊല്ലപ്പെട്ടത്. തൃണമൂലിന്റെ അക്രമത്തിനും അഴിമതിക്കുമെതിരെ നാട്ടുകാരെ സംഘടിപ്പിച്ചതിന്റെ പേരിൽ വിദ്യുതിന് പലപ്പോഴും ഭീഷണിയും മർദനവും നേരിടേണ്ടി വന്നിരുന്നു.
രണ്ടുദിവസം മുമ്പാണ് വിദ്യുതിനെതട്ടിക്കൊണ്ടു പോയത്. പാർടി ലോക്കൽ കമ്മിറ്റിയും കുടുംബവും പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുമുണ്ടായില്ല. ബുധൻ വൈകിട്ടാണ് സമീപത്തെ കനാലിൽ പരിക്കുകളോടെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പാർടി ഓഫീസിൽ പൊതുദർശനത്തിനു വച്ചു. നേതാക്കളും പ്രവർത്തകരും ആദരമർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]