
ഹൈദരാബാദ്: പണിമുടക്ക് ദിവസം വൃദ്ധൻ ബാങ്ക് ലോക്കർ മുറിയിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയി. ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് ജോലിക്കെത്തിയ താൽക്കാലിക ജീവനക്കാരി വൃദ്ധനെ അബദ്ധത്തിൽ ലോക്കർ മുറിയിൽ അടച്ചു പൂട്ടുകയായിരുന്നു.
18 മണിക്കൂർ അന്നപാനീയങ്ങളില്ലാതെ കഴയേണ്ടി വന്ന വൃദ്ധൻ അത്ഭുകരമായി രക്ഷപ്പെട്ടു. ഹൈദരാബാദിലെ ജൂബിലി ഹിൽസ് ചെക്ക്പോസ്റ്റിന് സമീപമുള്ള യൂണിയൻ ബാങ്ക് ശാഖയിലാണ് സംഭവം.
തന്റെ നിക്ഷേപങ്ങൾ പരിശോധിക്കാൻ ബാങ്ക് ലോക്കറിൽ പോയ 85 വയസ്സുള്ള വി കൃഷ്ണ റെഡ്ഡി എന്നയാളെയാണ് ബാങ്ക് ജീവനക്കാരൻ അബദ്ധത്തിൽ ലോക്കറിനുള്ളിൽ ഇട്ട് പൂട്ടിയത്. തിങ്കളാഴ്ച രാത്രി മുഴുവൻ അതിനകത്ത് ചെലവഴിച്ച വൃദ്ധനെ അടുത്ത ദിവസമാണ് അവിടെ നിന്ന് രക്ഷപ്പെടുത്തിയത്. ജീവിതത്തിലെ ഏറ്റവും ഭയാനകമായ രാത്രികളിൽ ഒന്നായിരുന്നു അതെന്ന് രക്ഷപ്പെട്ട കൃഷ്ണ റെഡ്ഡി പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം ബാങ്കിലെത്തിയ റെഡ്ഡി തന്റെ നിക്ഷേപങ്ങൾ പരിശോധിക്കാൻ ലോക്കർ റൂമിലേക്ക് പോയി.അല്പസമയത്തിന് ശേഷം റെഡ്ഡി അവിടെയുള്ളത് അറിയാതെ, ബാങ്ക് ജീവനക്കാരൻ വാതിലടയ്ക്കുകയായിരുന്നു.പിറ്റേന്ന് രാവിലെ വരെ ബാങ്ക് പരിസരം അടഞ്ഞുകിടന്നു. ബാങ്കിന്റെ ലോക്കർ റൂമിൽ വൃദ്ധൻ 18 മണിക്കൂറോളം ചിലവഴിച്ചു. ഭക്ഷണയോ വെള്ളമോ ഇല്ലാതെ കാറ്റും വെളിച്ചവും കടക്കാത്ത ആ മുറിയിൽ അദ്ദേഹം കിടന്നു. അദ്ദേഹത്തിന്റെ കൈയിൽ ഫോണും ഉണ്ടായിരുന്നില്ല.
വൈകിയിട്ടും റെഡ്ഡി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.റെഡ്ഡിയെ കാണാനില്ലെന്ന സന്ദേശം ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അവർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും തിങ്കളാഴ്ച വൈകുന്നേരം അദ്ദേഹം ജൂബിലി ഹിൽസ് ചെക്ക്പോസ്റ്റ് മുറിച്ചുകടക്കുന്നതായി കണ്ടെത്തുകയും ചെയ്തു.
അതിനിടെ, അമ്പലത്തിൽ പോകുന്നതിന് മുമ്പ് ബാങ്കിലേക്ക് പോണമെന്ന് അദ്ദേഹം പറഞ്ഞതായി കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് ചൊവ്വാഴ്ച രാവിലെ ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും അദ്ദേഹം ലോക്കർ റൂമിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തുകയും ചെയ്തു. ലോക്കർ റൂമിൽ ചെന്ന് നോക്കിയപ്പോൾ ബോധരഹിതനായി അദ്ദേഹം കിടക്കുന്നതാണ് കണ്ടത്. അവശനിലയിലായ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സ്ഥിരം ജീവനക്കാർ ദേശീയ പണിമുടക്കിൽ പങ്കെടുത്തതിനാൽ താത്കാലിക ജീവനക്കാരാണ് ബാങ്കിൽ ഉണ്ടായിരുന്നതെന്നും അതിലൊരു സ്ത്രീയാണ് വൃദ്ധൻ അകത്തേയ്ക്ക് പോയത് ഓർക്കാതെ വാതിൽ പൂട്ടിയതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു.
The post വൃദ്ധനെ ബാങ്ക് ലോക്കർ മുറിയിൽ അബദ്ധത്തിൽ അടച്ചു പൂട്ടി:ജലപാനമില്ലാതെ കഴിഞ്ഞത് 18 മണിക്കൂർ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]