
വയലാർ
സിപിഐ എം 23–-ാം പാർടി കോൺഗ്രസിൽ ഉയർത്താനുള്ള പതാകയുമേന്തിയുള്ള ജാഥ വെള്ളിയാഴ്ച വയലാറിൽനിന്ന് പ്രയാണം തുടങ്ങും. രാവിലെ എട്ടിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ചേരുന്ന സമ്മേളനത്തിൽ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ജാഥാ ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജിന് പതാക കൈമാറും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. സംസ്ഥാനകമ്മിറ്റി അംഗം സി ബി ചന്ദ്രബാബുവാണ് ജാഥാ മാനേജർ.
നൂറിലധികം അത്ലീറ്റുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ ജാഥ വയലാറിൽനിന്ന് ദേശീയപാതയിലേക്ക് കടക്കും. തുടർന്ന് ജില്ലാ അതിർത്തിയായ കുമ്പളത്ത് ജാഥയെ എറണാകുളം ജില്ലാകമ്മിറ്റി സ്വീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]