
പുറം രാജ്യങ്ങളിൽ മത്സ്യ വിഭവങ്ങൾ പാകം ചെയ്യുന്നത് ഏറെ വ്യത്യസ്തമായ രീതിയിലാണ്. ജീവനോടെ ഓരോന്നിനെയും അകത്താക്കുന്ന വിദേശികളെയും നാം പലപ്പോഴായി കണ്ടിട്ടുണ്ട്. അത്തരത്തിൽ മുന്നിലിരിക്കുന്ന ആഹാരത്തിലെ മീൻ വിഭവം കഴിക്കാൻ ഒരാൾ ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.
നാം മീൻ കഴിക്കാൻ തുടങ്ങുമ്പോൾ ആ മീൻ പെട്ടെന്ന് വായ പോളിച്ച് നമ്മെ നോക്കിയാൽ എന്ത് ചെയ്യും. അത്തരമൊരു അവസ്ഥയാണ് വൈറലായ വീഡിയോ ദൃശ്യങ്ങളിലുള്ളത്. ഭക്ഷണം നിറച്ച പാത്രത്തിൽ രണ്ട് മീൻ കിടക്കുന്നത് കാണാം. അവ വളരെ ഭംഗിയായി അലങ്കരിച്ചിട്ടുമുണ്ട്. എന്നാൽ കഴിക്കുന്നതിന് മുമ്പായി മീൻതലയിൽ ഒരു വടികൊണ്ട് തൊടുകയാണ് വീഡിയോ പകർത്തിയ കക്ഷി. അപ്പോഴതാ ആഹാരത്തിനായി മുന്നിൽ കൊണ്ടുവച്ച വിഭവത്തിലെ മീൻ തലയുയുർത്തി ഒരു നോട്ടവും വായ പൊളിച്ചൊരു നിൽപ്പും. ഒപ്പം തലയിൽ തൊട്ട വടിയെ പല്ലുകൾ കൊണ്ട് ഒരു കടിയും..
കഴിക്കാനിരിക്കുന്ന വസ്തു തിരിച്ച് കടിക്കുമെന്ന് തോന്നിപ്പോകുന്ന അവസ്ഥയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരു ചൈനീസ് യുവാവാണ്. ഏറ്റവും പ്രിയപ്പെട്ട സ്ഥലത്ത് താൻ ഉച്ചഭക്ഷണം കഴിക്കാൻ പോയതാണെന്നാണ് പോസ്റ്റിൽ യുവാവ് കുറിച്ചിരിക്കുന്നത്.
The post അമ്പരപ്പിച്ച് ഒരു മത്സ്യവിഭവം appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]