
ന്യൂഡൽഹി> ഗവർണർമാരുടെ നിയമനരീതി മാറ്റാനുള്ള ഭരണഘടനാ ഭേദഗതിക്ക് സ്വകാര്യബില്ലുമായി വി ശിവദാസൻ. കേന്ദ്രസർക്കാരിന്റെ ശുപാർശപ്രകാരം രാഷ്ട്രപതി ഗവർണർമാരെ നിയമിക്കുന്ന സമ്പ്രദായത്തിനുപകരം സംസ്ഥാനങ്ങൾക്ക് അധികാരം നൽകാനാണ് ബില്ലിൽ വിഭാവനം ചെയ്യുന്നത്. സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അടങ്ങുന്ന ഇലക്ടറൽ കോളേജാണ് ഗവർണർമാരെ തെരഞ്ഞെടുക്കേണ്ടത്.
അഞ്ചുവർഷ കാലാവധി പൂർത്തീകരിക്കുംമുമ്പ് ഗവർണർമാരെ തിരിച്ചുവിളിക്കാൻ നിയമസഭയ്ക്ക് അധികാരം നൽകണം. ഗവർണർമാർക്കെതിരായ അവിശ്വാസപ്രമേയം പാസാകണമെങ്കിൽ ഹാജരാകുന്ന അംഗങ്ങളിൽ മൂന്നിൽരണ്ടുപേർ അതിനെ പിന്തുണയ്ക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]