
ന്യൂഡൽഹി> ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബില്ലിന് അവതാരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐ എം എംപിമാരായ എളമരം കരീം, വി ശിവദാസൻ, കെ സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവർ രാജ്യസഭയിൽ നോട്ടീസ് നൽകി.
ബിജെപി അംഗം ഡോക്ടർ കിറോഡി ലാൽ മീണയാണ് ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കമ്മിറ്റിക്കായി നിയമനിർമാണം നടത്താൻ സ്വകാര്യ ബില്ല് കൊണ്ടുവരുന്നത്. സഭാ ചട്ടം 67 പ്രകാരം, ബില്ല് അവതരിപ്പിക്കാൻ അനുമതി നൽകരുത് എന്ന് എംപിമാർ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിടുവിനോട് ആവശ്യപ്പെട്ടു.
ഇതിനു മുൻപ് നാല് തവണ ഏക സിവിൽ കോഡ് ബില്ല് ലിസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഇടതുപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതിന്റെ ഫലമായി ബില്ല് അവതരണത്തിൽ നിന്നും ബിജെപി എംപി പിന്മാറിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]