
റിയാദ്: യെമനിലെ ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്കുന്നവരില് ഇന്ത്യക്കാരം. ഇവരുടെ പേര് വിവരങ്ങള്‍ സൗദി അറേബ്യ പുറത്തുവിട്ടു.
ചിരഞ്ജീവ് കുമാര്‍ സിംഗ്, മനോജ് സബര്‍ബാള്‍ എന്നീ രണ്ട് ഇന്ത്യക്കാരാണ് വിമതര്‍ക്ക് സഹായം നല്‍കുന്നതെന്നാണ് സൗദി വ്യക്തമാക്കുന്നത്. ഇതിനൊപ്പം ഹൂതികള്‍ക്ക് സഹായം നല്കുന്ന വിവിധ രാജ്യക്കാരായ മറ്റ് എട്ട് പേരുടെയും 15 കമ്പനികളുടേയും വിവരങ്ങളും സൗദി പുറത്തുവിട്ടിട്ടുണ്ട്.
യെമന്‍, സിറിയ, ബ്രിട്ടന്, സൊമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. ഇവരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. സൗദിക്കെതിരെ ആക്രമണം ശക്തമാക്കിയിരുന്ന ഹൂതികള്‍ കഴിഞ്ഞയാഴ്ച താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.
ഡ്രോണ്‍ ആക്രമണങ്ങള്‍ കുറച്ചുദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നു എന്നായിരുന്നു വിമതരുടെ പ്രഖ്യാപനം. ഹൂതി വിമതരുടെ അധീനതയിലുള്ള വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളില്‍ സൗദി കടുത്ത വ്യോമാക്രമണം നടത്തിയ സാഹചര്യത്തിലാണ് അനുരഞ്ജന നീക്കം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]