
ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ തിരഞ്ഞ ഉപയോക്താവിന് ലഭിച്ചത് കൂറ്റൻ പാമ്പിന്റെ അസ്ഥികൂടത്തിന്റെ ചിത്രം. ഭൂമിയോട് ചേർന്ന് പതിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു ഈ ചിത്രം. ഫ്രഞ്ച് തീരത്തിനടുത്തുള്ള പ്രദേശത്തായാണ് ഈ കൂറ്റൻ പാമ്പിന്റെ ശരീരം കണ്ടത്. ഗൂഗിൾ മാപ്പിൽ പാമ്പിന് ഇത്രത്തോളം വലിപ്പം ഉണ്ടെങ്കിൽ യഥാർത്ഥത്തിൽ ഇതിന് എത്രത്തോളം വലിപ്പം ഉണ്ടാകുമെന്നായിരുന്നു പലരുടേയും സംശയം. ഭൂമിയിൽ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും നീളമുള്ള പാമ്പാണ് ഇതെന്നും അഭ്യൂഹങ്ങളുണ്ടായി.
ചരിത്രാതീത കാലത്ത് ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്ന ടൈറ്റനോബോവ എന്ന പാമ്പിന്റെ ഫോസിലാണ് ഇത് എന്നായിരുന്നു മറ്റൊരു പ്രചാരണം. തെക്കൻ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ ലാ ഗ്വാജിറയിലുള്ള കൽക്കരി ഖനിയിൽ നിന്നും ഈ പാമ്പിന്റെ ഫോസിലുകൾ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. 42 അടി നീളവും 1135 കിലോ ഭാരവും ഇവയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ആറ് കോടി വർഷങ്ങൾക്ക് മുൻപ് ഈ പാമ്പുകൾ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. 2012ല് ഈ പാമ്പുകളെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്ത് വന്നിട്ടുണ്ട്. ഇതിലൂടെയാണ് ടൈറ്റനോബോവ ശ്രദ്ധ നേടുന്നത്.
എന്നാൽ ഗൂഗിൾ മാപ്പിൽ കണ്ടത് ടൈറ്റനോബോവയാണെന്ന് വിശ്വസിക്കാൻ പലർക്കും ഉറപ്പ് ഉണ്ടായിരുന്നില്ല. തുടർന്ന് ഉപയോക്താക്കൾ തന്നെ ഇതിനെ കുറിച്ച് അന്വേഷണം നടത്തി. ലേ സെർപെന്റ് ഡി ഓഷൻ എന്ന പ്രശസ്തമായ ശിൽപ്പമായിരുന്നു ഇത്. പാമ്പിന്റെ ആകൃതിയിലാണ് ഇത് നിർമ്മിക്കപ്പെട്ടിരുന്നത്. 425 നീളമാണ് ഇതിനുള്ളത്. ചൈനീസ് ഫ്രഞ്ച് ശിൽപ്പിയായ ഹുവാങ് യോങ് പിങ് ആണ് ശിൽപ്പം തയ്യാറാക്കിയത്.
The post ഗൂഗിൾ മാപ്പിൽ കണ്ടത് കൂറ്റൻ പാമ്പ്; ടൈറ്റനോബോവയെന്ന് ഉപയോക്താക്കൾ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]