
തിരുവനന്തപുരം
ബജറ്റ് പ്രഖ്യാപനങ്ങളടക്കം പുതിയ സാമ്പത്തിക വർഷത്തേയ്ക്കുള്ള വിവിധ ആനുകൂല്യങ്ങളും നികുതി മാറ്റങ്ങളും വെള്ളിയാഴ്ച പ്രാബല്യത്തിലാകും. നെല്ലിന്റെ താങ്ങുവില 28.20 രൂപയാകും. കേന്ദ്ര സർക്കാർ കുത്തനെ ഉയർത്തിയ മോട്ടോർ വാഹന നികുതി നിരക്കുകൾ പ്രാബല്യത്തിലായി. വാഹന റീ രജിസ്ട്രേഷൻ ഫീസും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ചാർജും വാർഷിക വാഹന നികുതിയും വലിയ തോതിലാണ് ഉയരുക. സംസ്ഥാന സർക്കാർ ഹരിത ഇന്ധന വാഹന പ്രോത്സാഹനം ലക്ഷ്യമിട്ട് ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും നിലവിൽവന്നു.
ഭൂനികുതി വർധന പ്രാബല്യത്തിലായി. ഭൂമിയുടെ ന്യായവില വർധന വിജ്ഞാപനം ചെയ്തു. പട്ടികജാതി വിദ്യാർഥികളുടെ ഹോസ്റ്റൽ ഫീസ്, മെസ് അലവൻസ് ഉയരും. പുതുക്കിയ വാട്ടർ ചാർജ് വെള്ളിയാഴ്ച നിലവിൽ വരും. അഞ്ച് ശതമാനമാണ് വർധന.
(വിശദവാർത്ത പേജ് 5)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]