
ജയ്പൂർ: രാജസ്ഥാനിൽ വനിത ഡോക്ടർ ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ. സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ പോലീസ് സൂപ്രണ്ടിനെ നീക്കം ചെയ്യാനും സ്റ്റേഷൻ ഹൗസ് ഓഫീസറെ (എസ്എച്ച്ഒ) സസ്പെൻഡ് ചെയ്യാനും സർക്കാർ ഉത്തരവിട്ടു. ചികിത്സാ പിഴവ് ആരോപിച്ച് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഗൈനക്കോളജിസ്റ്റായ ഡോ.
അർച്ചന ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നിൽ ജീവനക്കാരുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദം മൂലം പോലീസ് കേസെടുക്കുകയായിരുന്നു.
കൊലക്കുറ്റമാണ് ഡോക്ടർക്കെതിരെ പോലീസ് ചുമത്തിയത്. ഇതിന്റെ മനോവിഷമത്തിലാണ് ഡോക്ടർ ആത്മഹത്യ ചെയ്തത്.
ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഭർത്താവിനേയും കുഞ്ഞിനേയും ഒരുപാട് സ്നേഹിക്കുന്നു.
തന്റെ മരണത്തിന് ശേഷം അവരെ ദയവായി ബുദ്ധിമുട്ടിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് അർച്ചന കുറിപ്പിൽ പറഞ്ഞത്.
പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം സാധാരണയായി ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. ഇതിന്റെ പേരിൽ ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് നിർത്തണം.
തന്റെ മരണം നിരപരാധിത്വം തെളിയിക്കുമെന്നാണ് അർച്ചന കുറിച്ചത്. സംഭവത്തെ തുടർന്ന് പലയിടത്തും ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു.
ഐഎംഎ രാജസ്ഥാൻ ഘടകം 24 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തു. ആത്മഹത്യയ്ക്ക് കാരണക്കായവർക്കെതിരെ നടപടി വേണമെന്നും ഗൈനക്കോളജിസ്റ്റ് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
The post വനിത ഡോക്ടറുടെ ആത്മഹത്യ: കേസെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ appeared first on . source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]