
ബംഗളൂരു
സി കെ നായുഡു അണ്ടർ 25 ക്രിക്കറ്റിൽ കേരളം ഇന്നിങ്സിനും 38 റണ്ണിനും ഹിമാചൽ പ്രദേശിനെ തോൽപ്പിച്ചു.
സ്കോർ: ഹിമാചൽ 135, 163, കേരളം 336
കേരളത്തിനായി എഫ് ഫാനൂസ് രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റെടുത്തു. നാല് വിക്കറ്റ് നഷ്ടത്തിൽ 84 റണ്ണുമായി മൂന്നാംദിവസം ഇറങ്ങിയ ഹിമാചലിന് 79 റൺ കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളു. ഫാനൂസ് ആറ് വിക്കറ്റെടുത്തു. എൻ പി ബേസിലിന് രണ്ട് വിക്കറ്റുണ്ട്. ഏപ്രിൽ അഞ്ചിന് ഉത്തർപ്രദേശിനെ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]