
തിരുവനന്തപുരം
സംസ്ഥാനത്ത് വിദേശമദ്യത്തിന്റെയും ബിയറിന്റെയും ഉപഭോഗം കുറഞ്ഞു. ബിവറേജസ് കോർപറേഷൻ വഴി 2011 മുതൽ 2021 വരെയുള്ള വിൽപ്പനയിലാണ് ഉപഭോഗം കുറയുന്നതായി കണ്ടെത്തിയത്.
രാജ്യത്ത് മദ്യം ഉപഭോഗം ഏറ്റവും കുറവ് കേരളത്തിലാണെന്ന് കുടുംബാരോഗ്യ സർവേയും വ്യക്തമാക്കുന്നു. 2011 മുതൽ -16 വരെയുള്ള അഞ്ചുവർഷം 1149.11 ലക്ഷം കെയ്സ് മദ്യവും 557.21 ലക്ഷം കെയ്സ് ബിയറും വിറ്റു.
2016 മുതൽ 21 വരെ 1036.60 ലക്ഷം കെയ്സ് മദ്യവും 574. 31 ലക്ഷം കെയ്സ് ബിയറും വിറ്റു.
സൈനിക, അർധ സൈനിക ക്യാന്റീൻ കണക്ക് ലഭ്യമല്ല. മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കേരളം പിന്നിലാണ്.
സംസ്ഥാനത്ത് 19.9 ശതമാനം പുരുഷന്മാരാണ് മദ്യം ഉപയോഗിക്കുന്നത്. സ്ത്രീകളിൽ 0.2 ശതമാനവും.
ഡൽഹിയിൽ 21.6 ശതമാനം പുരുഷന്മാരും 0.5 ശതമാനം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നു. തെലങ്കാന, മണിപ്പുർ, അസം, തമിഴ്നാട്, ഗോവ, ഒഡിഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം കേരളത്തിന് മുമ്പിലാണ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]