
കണ്ണൂർ
സിപിഐ എം 23–-ാം പാർടി കോൺഗ്രസിനോടനുബന്ധിച്ച് കണ്ണൂർ ജില്ലയിൽ 23 നിർധനർക്ക് സ്നേഹവീടുകൾ കൈമാറും. നാലിന് വൈകിട്ട് നാലിന് കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കലിലെ പയ്യാമ്പലം കുനിയിൽപാലത്ത് വിധവയായ ശ്രീലക്ഷ്മിക്ക് സ്നേഹവീട് കൈമാറി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപനം നടത്തും. കണ്ണൂർ ജില്ലയിൽ ഇതിനകം 212 സ്നേഹവീട് സിപിഐ എം നിർമിച്ചതായി ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പയ്യന്നൂർ, പെരിങ്ങോം, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, മാടായി, പിണറായി, പേരാവൂർ, ഇരിട്ടി എന്നീ ഏരിയകളിലെ മുഴുവൻ ലോക്കലിലും സ്നേഹവീട് നിർമിച്ചു. ഇവരിൽ 67 പേർ വിധവകളും 33 പേർ ഓട്ടിസം ബാധിച്ചവരും ഭിന്നശേഷിക്കാരും 23 പേർ മാരകമായ രോഗം ബാധിച്ചവരുമാണ്.
ഇതിനു പുറമെ ഡിവൈഎഫ്ഐ, കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂണിയൻ, കെഎസ്ടിഎ, കെജിഒഎ, ന്യൂനപക്ഷ സാംസ്കാരിക സമിതി എന്നിവയും വീടുകൾ നിർമിച്ച് നൽകി. ജില്ലയിൽ പാർടി കോൺഗ്രസ് കഴിഞ്ഞാലുടൻ 23 വീടുകൂടി നിർമിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]