
തിരുവനന്തപുരം
കോർപറേറ്റുകൾക്ക് കൊള്ളലാഭമൊരുക്കാനായി കേന്ദ്ര സർക്കാർ അടിക്കടി ഇന്ധനവില കൂട്ടിയതോടെ ഡീസലും പെട്രോളും നൂറും കടന്ന് കുതിക്കുന്നു. അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്ര സർക്കാർ ഇന്ധനവില കൂട്ടൽ ദിനചര്യയാക്കി.
സംസ്ഥാനത്ത് തുടർച്ചയായി ഏഴുദിവസമാണ് ഇന്ധനവില വർധിപ്പിച്ചത്. മാർച്ചിൽമാത്രം കൂട്ടിയത് ഒമ്പതുതവണ.
10 ദിവസത്തിനുള്ളിൽ പെട്രോളിന് 7.01 രൂപയും ഡീസലിന് 6.76 രൂപയും കൂട്ടി. നാലരമാസത്തിനുശേഷം ഡീസൽ വില വീണ്ടും 100 കടന്നു.
വ്യാഴാഴ്ച തിരുവനന്തപുരത്ത് 100.15 രൂപയായിരുന്നു ഡീസലിന് വില. പെട്രോളിന് 113.28 രൂപയും.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കൂടിയെന്നാണ് ന്യായം. എന്നാൽ, 22ന് വീണ്ടും വില കൂട്ടാൻ ആരംഭിച്ചപ്പോൾ ഒരു വീപ്പ എണ്ണയ്ക്ക് 115.48 ഡോളറായിരുന്നു.
ചൊവ്വാഴ്ച 110.23 ഡോളറിലേക്ക് താഴ്ന്നിട്ടും വില കൂട്ടി. ഒരാഴ്ചയ്ക്കുള്ളിൽ എണ്ണയ്ക്ക് 5.25 ഡോളർ കുറഞ്ഞിട്ടും പെട്രോളിന് 6.14, ഡീസലിന് 5.92 രൂപയും കൂട്ടി.
വ്യാഴാഴ്ചത്തെ എണ്ണവിലകൂടി കണക്കിലെടുക്കുമ്പോൾ ആകെ കുറഞ്ഞത് 7.13 ഡോളർ. എന്നിട്ടും പെട്രോളിന് 7.01 രൂപയും ഡീസലിന് 6.76 രൂപയുമാണ് വർധിപ്പിച്ചത്.
പാചകവാതക വിലയും വ്യത്യസ്തമല്ല. മാർച്ച് ആദ്യം വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 107 രൂപ വർധിപ്പിച്ചു.
ഗാർഹിക സിലിണ്ടറിന് 50 രൂപയും. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]