
മുംബൈ
റോബിൻ ഉത്തപ്പ ഒരുക്കിയ മികച്ച തുടക്കം മുതലാക്കി ചെന്നൈ സൂപ്പർ കിങ്സ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ 211 റൺ വിജയലക്ഷ്യം കുറിച്ചു. ഓപ്പണറായെത്തിയ ഉത്തപ്പ 27 പന്തിൽ 50 റണ്ണടിച്ചു. ശിവം ദുബെയുടെ (30 പന്തിൽ 49) വമ്പനടിയും ചെന്നൈക്ക് മികച്ച സ്കോർ ഒരുക്കി.
ഋതുരാജ് ഗെയ്ക്വാദിനെ (1) പെട്ടെന്ന് നഷ്ടമായെങ്കിലും മൊയീൻ അലിയെ (22 പന്തിൽ 35) കൂട്ടുപിടിച്ച് ഉത്തപ്പ ചെന്നൈയെ നയിച്ചു. ഉത്തപ്പ ഒരു സിക്സും എട്ട് ഫോറും പറത്തി. മൊയീനാകട്ടെ രണ്ട് സിക്സും നാല് ബൗണ്ടറിയും. അംബാട്ടി റായുഡു 27 റൺ നേടി. മഹേന്ദ്രസിങ് ധോണി 16 റണ്ണുമായി പുറത്താകാതെനിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]